ആർ. ശങ്കർ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റത്തിന് തുടക്കം കുറിച്ച വ്യക്തിത്വം
ആർ. ശങ്കർ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റത്തിന് തുടക്കം കുറിച്ച വ്യക്തിത്വം എന്ന് മാത്യു കുളത്തിങ്കൽ പറഞ്ഞു . പട്ടികജാതി പട്ടിക വർഗ പിന്നോക്ക വിഭാഗക്കാർക്കുൾപ്പെടെ മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനായി വിദ്യാഭ്യാസ മേഖലയിൽ നിരവധി പുതിയ കോളേജുകൾ സ്കൂളുകൾ തുടങ്ങുന്നതിന് തുടക്കം കുറിച്ച് ആ മേഖലയിൽ സമഗ്ര മാറ്റം കൊണ്ടുവരുന്നതിന് മുഖ്യമന്ത്രിയായിരുന്ന ആർ ശങ്കർ കൊണ്ടുവന്ന പരിഷ്ക്കാരങ്ങൾ വിസ്മരിക്കുവാൻ കഴിയില്ല. കോന്നി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അർ. ശങ്കറിന്‍റെ 115 മത് ജന്മവാർഷികദിനത്തിൽ നടത്തില്ല അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ദീനാമ്മ റോയി, റോജി എബ്രഹാം, എസ്. റ്റി ഷാജികുമാർ മോഹനൻ മുല്ലപ്പറമ്പിൽ, രാജീവ് മള്ളൂർ, സൗദ റഹിം, പ്രിയ എസ്. തമ്പി, ഷിജു അറപ്പുരയിൽ, ലിസി സാം, ബഷീർ കോന്നി, ജഗറുദ്ദീൻ, യൂസഫ് ചേരിക്കൽ, ഹബീബ് കോന്നി എന്നിവർ പ്രസംഗിച്ചു.