പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

പൂഞ്ച്ഭീകരാക്രമണത്തിലെ ഭീകരരുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു. വിവരം നൽകിയാൽ 20 ലക്ഷം രൂപ പ്രതിഫലം ലഭിക്കും എന്നും അറിയിപ്പ് ഉണ്ട് . വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

ആക്രമണത്തിൽ ഭീകരർ ഉപയോഗിച്ചത് Type561 വിഭാഗത്തിലും M4A1 തരത്തിലും ഉള്ള അസോൾട്ട് റൈഫിളുകളുകളാണ്. ഇവയിൽ ഉപയോഗിച്ചത് ചൈനീസ് സ്റ്റീൽ കോർ ബുള്ളറ്റുകളാണെന്ന് കണ്ടെത്തി.ഭീകരർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. പൂഞ്ച് ദേശീയ പാതയിൽ വാഹന പരിശോധന കർശനമാക്കി.നിയന്ത്രണ രേഖയോട് ചേർന്ന പ്രദേശങ്ങളിൽ സൈന്യത്തിന്റെ പെട്രോളിങ് നടക്കുന്നു

 

Leave a Reply

Your email address will not be published. Required fields are marked *