കോന്നി ജോബ് സ്റ്റേഷന്‍ അറിയിപ്പ് : 35,000 തൊഴില്‍ അവസരങ്ങള്‍

കോന്നി ജോബ് സ്റ്റേഷന്‍ അറിയിപ്പ് : 35,000 തൊഴില്‍ അവസരങ്ങള്‍

കേരളാ സർക്കാരിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കേരളാ നോളഡ്ജ് ഇക്കോണമി മിഷൻ നിയന്ത്രിയ്ക്കുന്ന കോന്നി ജോബ് സ്റ്റേഷനിലൂടെ 35,000 തൊഴില്‍ അവസരങ്ങള്‍ ലഭ്യമാണ് എന്ന് കോന്നി ജോബ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു .

കേരളത്തിന് അകത്തും പുറത്തുമായുള്ള ഏകദേശം 35,000 ഒഴിവുകൾ ആണ് ഇപ്പോൾ നിലവിലുള്ളത്. പ്ലസ് ടു / ഐ.ടി.ഐ മുതൽ വിദ്യാഭാസ യോഗ്യതയുള്ളവർക്ക് അവരുടെ യോഗ്യതക്ക് അനുസരിച്ചുള്ള തൊഴിലുകൾ തിരഞ്ഞെടുക്കാം. വീട്ടിലിരുന്ന് തന്നെ ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ജോലികളും ലഭ്യമാണ്.

കേരളാ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ നിർമിച്ച DWMS Connect എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ തൊഴിലന്വേഷകർക്ക് അവർ ആഗ്രഹിക്കുന്ന തൊഴില്‍ സ്വയം തിരഞ്ഞെടുക്കാന്‍ ഉള്ള അവസരം ഉണ്ട് . ഇതിനു സഹായകരമാകുന്ന വിധത്തിൽ വ്യക്തിത്വ വികസനം, ഗ്രൂപ്പ് ചർച്ചകൾ, മോക്ക് ഇന്റർവ്യൂകൾ, കരിയർ കൗൺസെല്ലിങ് തുടങ്ങിയവയും കോന്നി ജോബ് സ്റ്റേഷനിന്‍റെ നേതൃത്വത്തിൽ സൗജന്യമായി നടത്തി വരുന്നു.

തൊഴിലന്വേഷകർക്ക് ഒരു വഴികാട്ടിയായി കോന്നിയിൽ ജോബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിടുമ്പോൾ നിരവധി പേരാണ് ജോബ് സ്റ്റേഷൻ സേവനങ്ങളിലൂടെ സ്വപ്ന തൊഴിലുകൾ സ്വന്തമാക്കിയത്. കേരളാ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരളാ നോളഡ്ജ് ഇക്കോണമി മിഷൻ കൂടുതൽ തൊഴിലന്വേഷകരിലേക്ക് എത്തുന്നതിന്റെ ഭാഗമായാണ് പത്തനംതിട്ട ജില്ലയിലെ എല്ലാ നിയോജക മണ്ഡലാടിസ്ഥാനത്തിൽ ജോബ് സ്റ്റേഷനുകൾ സ്ഥാപിച്ചത്.

കോന്നി മിനി സിവിൽ സ്റ്റേഷന്‍റെ നാലാം നിലയിലാണ് ജോബ്സ്റ്റേഷൻ പ്രവർത്തിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തന സമയം.കൂടുതൽ വിവരങ്ങൾക്ക് 8714699496 എന്ന നമ്പറിൽ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *