ജർമനിയിലേക്ക് 500 നഴ്സുമാരെ ആവശ്യമുണ്ട്: ജോബ് സ്റ്റേഷൻ അറിയിപ്പ്

500 നഴ്സിങ് ഒഴിവുകൾ: ഒരു രൂപ പോലും ചിലവില്ലാതെ ജർമനിയിലേക്ക് പറക്കാം

ജർമനിയിലേക്ക് 500 നഴ്സുമാരെ ആവശ്യമുണ്ട്. പൂർണമായും സ്പോൺസർ ചെയ്യപ്പെട്ട ഈ പ്രോഗ്രാമിൽ ജർമൻ ഭാഷയും സൗജന്യമായി പഠിപ്പിക്കുന്നു. രണ്ടു മാസം മുതൽ എട്ടു മാസം വരെയാണ് ഭാഷ ട്രെയിനിങ്. ഈ കാലയളവിൽ പതിനായിരം രൂപ മാസം സ്റ്റൈപെൻഡും സൗജന്യ താമസവും ഭക്ഷണവും ലഭിക്കും. തുടർന്ന് ജർമൻ ഭാഷ ടെസ്റ്റ് ഉണ്ടാകും. അത് B2 സെർട്ടിഫിക്കറ്റോടെ പാസാകണം. അങ്ങനെ പാസാകുന്നവർക്ക് 4000 യൂറോ അഥവാ 3.6 ലക്ഷം രൂപ വരെ മാസം ലഭിക്കുന്ന ജർമൻ നഴ്സിംഗ് അസിസ്റ്റന്റ് ജോലിയിലേക്ക് പ്രവേശിക്കാം. സർട്ടിഫിക്കേഷൻ, വിസ പ്രോസസിങ്, ടിക്കറ്റ് തുടങ്ങി സർവത്ര ചിലവുകളും കമ്പനി വഹിക്കും. കൂടാതെ ജർമനിയിലെ ആദ്യ മൂന്നു മാസത്തെ താമസവും ഭക്ഷണവും സൗജന്യമാണ്. മൂന്നു മാസത്തിനു ശേഷം ഫാമിലി വിസക്കും അപേക്ഷിക്കാം.

ഈ ജോലിയിൽ അപേക്ഷിക്കുന്നതിനു ബി.എസ്.സി നഴ്സിംഗ് കഴിഞ്ഞു രണ്ടു വർഷവും അല്ലെങ്കിൽ ജനറൽ നഴ്സിംഗ് കഴിഞ്ഞു നാല് വർഷവും പ്രവർത്തി പരിചയവും ആവശ്യമാണ്. 37 വയസ്സ് വരെ അപേക്ഷിക്കാം. ഗൂഗിൾ പ്ലേ-സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന കേരള സർക്കാരിന്റെ DWMS Connect എന്ന മൊബൈൽ ആപ്പ് വഴിയാണ് ഈ തൊഴിലേക്ക് അപേക്ഷിക്കേണ്ടത്. നഴ്‌സിംഗ് ജോലികൾക്ക് പുറമെ മറ്റു ജോലികളും ഈ ആപ്ലിക്കേഷനിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് കോന്നി മിനി സിവിൽ സ്റ്റേഷനിലെ ജോബ് സ്റ്റേഷൻ സന്ദർശിക്കുക. അല്ലെങ്കിൽ 8714699496 എന്ന നമ്പറിലേക്ക് വിളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *