ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഔദ്യോഗിക ആവശ്യത്തിന് ഇന്ധനം ഉള്‍പ്പെടെ ഡ്രൈവര്‍ ഇല്ലാതെ ടാക്സി വാഹനം ജൂണ്‍ ഒന്നു മുതല്‍ 90 ദിവസത്തേക്ക് വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുളള സ്ഥാപനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 27 ന് പകല്‍ 12 വരെ. ഫോണ്‍ : 0468 2214639.
ലോഞ്ച് പാഡ് -സംരംഭകത്വ വര്‍ക്ഷോപ്പ്
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് ) പുതിയ സംരംഭം തുടങ്ങാന്‍ താത്പര്യപ്പെടുന്ന സംരംഭകര്‍ക്കായി അഞ്ച് ദിവസത്തെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകന്‍ /സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മെയ് 27 മുതല്‍ 31 വരെ കളമശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 3540 രൂപയും താമസം ഇല്ലാതെ 1500 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താല്പര്യമുള്ളവര്‍ മെയ് 24 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890,2550322,9188922785.
യോഗ അധ്യാപക ഡിപ്ലോമ കോഴ്സ്
കേരള സ്റ്റേറ്റ് റിസോഴ്സ് സെന്ററും യോഗ അസോസിയേഷനും സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീളുന്ന യോഗ അധ്യാപക ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊതു അവധി ദിവസങ്ങളില്‍ പത്തനംതിട്ട പ്രതിഭ കോളജിലാണ് ക്ലാസുകള്‍. പ്ലസ്ടു അടിസ്ഥാന യോഗ്യത. പ്രായപരിധി ഇല്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്ലാസെടുക്കാന്‍ യോഗ്യതയുളള ഡിപ്ലോമ കോഴ്സാണിത്. ആപ്പ്‌ളിക്കേഷന്‍ ലിങ്ക്: https://app.srccc.in/register
ഫോണ്‍ : 9961090979, 7012588973, 9496806061. വെബ്‌സൈറ്റ് : www.srccc.in
നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന്
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ജില്ലയിലെ വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന് നടക്കും. പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത്.
ജില്ലയിലെ വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മറ്റ് ബാങ്കുകളുടെയും പരാതികള്‍, കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികള്‍, ജില്ലാ നിയമസേവന അതോറിറ്റി മുമ്പാകെ നല്‍കിയ പരാതികള്‍, താലൂക്ക് നിയമസേവന കമ്മിറ്റികള്‍ മുമ്പാകെ നല്‍കിയ പരാതികള്‍, നിലവില്‍ കോടതിയില്‍ പരിഗണനയിലുളള സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, മോട്ടോര്‍ വാഹന അപകട,തര്‍ക്ക,പരിഹാര കേസുകള്‍, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ മുമ്പാകെയുളള പരാതികള്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് മുമ്പാകെയുളള കേസുകള്‍, കുടുംബകോടതിയില്‍ പരിഗണനയിലുളള കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. ഫോണ്‍ : 0468 2220141.
ഡിജിറ്റല്‍ സര്‍വേ – ചെന്നീര്‍ക്കര വില്ലേജ്
കോഴഞ്ചേരി താലൂക്ക് ചെന്നീര്‍ക്കര വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വേ, കേരള സര്‍വേയും അതിരടയാളവും ആക്ട് 9 (2) പ്രകാരം പൂര്‍ത്തിയായി. സര്‍വേ റെക്കോഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും ചെന്നീര്‍ക്കര ഊന്നുകല്ലില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഭൂ ഉടമസ്ഥര്‍ക്ക് https://entebhoomi.kerala.gov.
ഡിജിറ്റല്‍ സര്‍വേ – ഇലന്തൂര്‍ വില്ലേജ്
കോഴഞ്ചേരി താലൂക്കില്‍ ഇലന്തൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വേ കേരള സര്‍വേയും അതിരടയാളവും ആക്ട് 9(2) പ്രകാരം പൂര്‍ത്തിയായി. സര്‍വേ റെക്കോഡുകള്‍ ‘എന്റെ ഭൂമി ‘ പോര്‍ട്ടലിലും ഇലന്തൂര്‍ വലിയ വലിയവട്ടത്ത് പ്രവര്‍ത്തിച്ചുവരുന്ന ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫിസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഭൂ ഉടമസ്ഥര്‍ക്ക് https://entebhoomi.kerala.gov.
എലിപ്പനിയ്ക്കെതിരെ ജാഗ്രത വേണം
ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ. എല്‍. അനിതകുമാരി അറിയിച്ചു. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ ഇറങ്ങുകയോ, കുളിക്കുകയോ, കൈകാലുകളും മുഖവും കഴുകുകയോ ചെയ്യരുത്. ചെളിവെള്ളത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.
രോഗാണു വാഹകരായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം എന്നിവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കാണ് എലിപ്പനി പകരുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ, കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു ശരീരത്തില്‍ പ്രവേശിക്കാം.
കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവര്‍, മൃഗങ്ങളെ പരിപാലിക്കുന്നവര്‍, കെട്ടിട നിര്‍മാണത്തൊഴിലാളികള്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവര്‍, തൊഴിലുറപ്പ് ജോലി ചെയ്യുന്നവര്‍ തുടങ്ങി രോഗസാധ്യത കൂടിയവര്‍ നിര്‍ബന്ധമായും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എലിപ്പനി മുന്‍കരുതല്‍ മരുന്നായ ഡോക്സിസൈക്ലിന്‍ കഴിക്കണം.ഡോക്സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും.
പനി, തലവേദന, കാല്‍വണ്ണയിലെ പേശികളില്‍ വേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കടുത്ത നിറം എന്നിവയാണ് എലിപ്പനിയുടെ പ്രധാനലക്ഷണങ്ങള്‍. പനിയോടൊപ്പം മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി സംശയിക്കണം.
മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും ശുചീകരണത്തൊഴിലാളികളും സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ടുവരെയുള്ള പാദരക്ഷകള്‍ എന്നിവ ഉപയോഗിക്കണം. കാലില്‍ മുറിവുള്ളപ്പോള്‍ മലിനജലത്തില്‍ ഇറങ്ങരുത് .അഥവാ ഇറങ്ങിയാല്‍ കൈയും കാലും സോപ്പുപയോഗിച്ച് നന്നായി കഴുകണം.
എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണെന്നും യാതൊരു കാരണവശാലും സ്വയംചികിത്സക്ക് മുതിരരുതെന്നും ഡി.എം.ഒ അറിയിച്ചു.
ഐ.എച്ച്.ആര്‍.ഡി കോളജുകളില്‍ ഡിഗ്രി ഓണേഴ്‌സ് പ്രവേശനം
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അയിരൂര്‍ (04735 296833, 8547055105), കോന്നി (0468 2382280, 8547005074), മല്ലപ്പള്ളി (8547005033, 8547005075), കടുത്തുരുത്തി (04829 264177, 8547005049), കാഞ്ഞിരപ്പള്ളി (04828206480, 8547005075) പയ്യപ്പാടി (8547005040), മറയൂര്‍ (8547005072), നെടുങ്കണ്ടം (8547005067), പീരുമേട് ( 04869 299373, 8547005041), തൊടുപുഴ (0486 2257447, 257811, 8547005047), പുത്തന്‍വേലിക്കര (0484 2487790, 8547005069) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 11 അപ്ലൈഡ് സയന്‍സ് കോളജുകളിലേക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി ഓണേഴ്‌സ് പ്രോഗ്രാമുകളില്‍ കോളജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈനായി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്ബിഐ കളക്ട് മുഖേന ഫീസ് ഒടുക്കി അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട് , നിര്‍ദിഷ്ട അനുബന്ധങ്ങള്‍ , 750രൂപ (എസ്.സി ,എസ്.റ്റി 250 രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങള്‍ എന്നിവ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ അഡ്മിഷന്‍ സമയത്ത് ഹാജരാക്കണം.