കാലവര്‍ഷം എത്തി; ഒരാഴ്ച ശക്തമായ മഴ

കാലവര്‍ഷം എത്തി; ഒരാഴ്ച ശക്തമായ മഴ

സംസ്ഥാനത്ത് മേയ് 30 ന് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. അതിനാല്‍ കേരളം തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി, കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി ഇടി / മിന്നല്‍ / കാറ്റ് കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളില്‍ ജൂണ്‍ 3 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

പത്തനംതിട്ടയില്‍ മഞ്ഞ അലര്‍ട്ട്

പത്തനംതിട്ട ജില്ലയില്‍ ജൂണ്‍ മൂന്ന് വരെ മഞ്ഞ അലര്‍ട്ട് ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാം. അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.

പത്തനംതിട്ടയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍;സുരക്ഷിതകേന്ദ്രങ്ങളില്‍ 56 പേര്‍

പത്തനംതിട്ട ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 15 കുടുംബങ്ങളെയാണ് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുള്ളത്. 20 പുരുഷന്‍മാരും 21 സ്ത്രീകളും 15 കുട്ടികളും അടകം 56 പേരാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്നത്.

കവിയൂരിലെ ഗവഎല്‍ പി എസ് എടക്കാട്, തിരുവല്ല തിരുമൂലപുരം എസ് എന്‍ വി ഹൈസ്‌കൂള്‍ എന്നിവടങ്ങളിലാണ് ക്യാമ്പ് സജ്ജീകരിച്ചിട്ടുള്ളത്. കവിയൂരില്‍ ആറ് കുടുംബങ്ങളിലെ 17 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഇതില്‍ ഏഴ് വനിതകളും ആറ് കുട്ടികളുമുണ്ട്. 60 വയസിന് മുകളില്‍ പ്രായമുള്ള രണ്ടുപേരാണ് ഇവിടെയുള്ളത്. തിരുമൂലപുരത്ത് ഒന്‍പത് കുടുംബങ്ങളിലെ 39 പേരെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ 14 സ്ത്രീകളും ഒന്‍പത് കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിന് മുകളില്‍ പ്രായമുള്ള ഏഴ് പേരാണ് ഇവിടെ ഉള്ളത്.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍

കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 8078808915
കോഴഞ്ചേരി തഹസില്‍ദാര്‍ : 0468 2222221 , 9447712221
മല്ലപ്പള്ളി തഹസില്‍ദാര്‍ : 0469 2682293 , 9447014293
അടൂര്‍ തഹസില്‍ദാര്‍ : 04734 224826 , 9447034826
റാന്നി തഹസില്‍ദാര്‍ : 04735 227442 , 9447049214
തിരുവല്ല തഹസില്‍ദാര്‍ : 0469 2601303 , 9447059203
കോന്നി തഹസില്‍ദാര്‍ : 0468 2240087 , 9446318980.
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത്: 9496042633
ടോള്‍ ഫ്രീ: 1077, 1070
കെ.എസ്.ഇ.ബി: 1056, 1912

Leave a Reply

Your email address will not be published. Required fields are marked *