കോന്നി അരുവാപ്പുലത്ത് അന്യ സംസ്ഥാന തൊഴിലാളി കവറില്‍ ഇട്ട ലഹരി ഉപയോഗിച്ച് കൊണ്ട് മണിക്കൂറുകള്‍ റോഡില്‍ ഇരുന്നിട്ടും അധികാരികള്‍ എത്തി നടപടി സ്വീകരിച്ചില്ല എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു .
അരുവാപ്പുലം സൊസൈറ്റിയ്ക്കും പമ്പ ഫാക്റ്ററി പടിയ്ക്കും ഇടയില്‍ ജനങ്ങള്‍ അധിവസിക്കുന്ന റോഡു അരുകില്‍ ഇരുന്നാണ് അന്യ സംസ്ഥാന തൊഴിലാളി പരസ്യമായി മയക്കുമരുന്ന് ഉപയോഗിച്ചത് .സ്ത്രീകളും കുട്ടികളും ഭയന്ന് വിറച്ചാണ് ഇതുവഴി കടന്നു പോയത് .
രാവിലെ എട്ടരയോടെ ആണ് ജാര്‍ഘണ്ട് നിവാസിയായ അന്യ സംസ്ഥാന തൊഴിലാളി ഈ റോഡ് അരുകില്‍ കിടക്കുന്നത് കണ്ടത് .സമീപം ബാഗും ഉണ്ടായിരുന്നു .വാഹനം ഇടിച്ചതാണെന്നു കരുതി ആളുകള്‍ കൂടി എങ്കിലും ഇയാള്‍ എഴുന്നേറ്റു ഇരുന്നു കയ്യില്‍ കരുതിയ കവര്‍ മുഖത്തേക്ക് അടുപ്പിച്ചു ആഞ്ഞു വലിച്ചു കൊണ്ടിരുന്നു . ഈ കവറില്‍ പശ എന്നറിയപ്പെടുന്ന മാരക ലഹരി വസ്തുവാണ് ഉണ്ടായിരുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു .
വാര്‍ഡ് മെമ്പര്‍ അടക്കം ഉള്ളവര്‍ സ്ഥലത്ത് എത്തി .എന്നാല്‍ പോലീസ് എത്തി ഇയാളെ പിടികൂടി ഇല്ല എന്ന് ആക്ഷേപം ഉണ്ട് . മണിക്കൂറുകള്‍ ഇയാള്‍ ഇവിടെ തന്നെ ഇരുന്നു ഇടയ്ക്ക് ഇടയ്ക്ക് കവര്‍ മുഖത്തേക്ക് അടുപ്പിച്ചു ആഞ്ഞു വലിച്ചെടുക്കുന്നത് കാണാമായിരുന്നു . വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന പശ എന്ന ലഹരി ആണ് ഇതെന്ന് ആളുകള്‍ പറയുന്നു .
സ്കൂള്‍ കുട്ടികള്‍ അടക്കം കടന്നു പോകുന്ന പ്രധാന റോഡില്‍ ആണ് മണിക്കൂറുകളോളം ഇയാള്‍ ലഹരി വലിച്ചു കൊണ്ടിരുന്നത് . നേരത്തെ ഇയാള്‍ അരുവാപ്പുലം നിവാസിയായ ഒരാളുടെ കൂടെ കാട് തെളിയിക്കുന്ന ജോലി ചെയ്തിരുന്നു .ഇയാളെ പറഞ്ഞു വിട്ടതാണ് .ആ ബന്ധം കാരണം ഇയാള്‍ അരുവാപ്പുലത്ത് എത്തിയത് ആണ് എന്ന് സംശയിക്കുന്നു . വളരെ ഏറെ ലഹരിയ്ക്ക് അടിമയായ ഇയാളെ അധികാരികള്‍ എത്തി നടപടികള്‍ സ്വീകരിച്ചില്ല എന്ന് നാട്ടുകാര്‍ പരാതി പറയുന്നു . പോലീസിന്‍റെ ഭാഗത്ത് നിന്നും യാതൊരു സുരക്ഷയും ജനങ്ങള്‍ക്ക് ഇല്ല എന്നാണ് നാട്ടുകാരുടെ പരാതി .