കുവൈറ്റില്‍ ഫ്ലാറ്റിനു തീപിടിച്ചു: 41 മരണം : മരിച്ചവരില്‍ മലയാളികളും

കുവൈറ്റില്‍ മലയാളികള്‍ താമസിക്കുന്ന ഫ്ലാറ്റിനു തീപിടിച്ചു . പത്തനംതിട്ട തിരുവല്ല നിവാസിയായ   കെ ജി  എബ്രഹാമിന്‍റെ ഉടമസ്ഥതയില്‍ ഉള്ള  കമ്പനിയുടെ ജീവനക്കാര്‍ താമസിച്ചിരുന്ന ഫ്ലാറ്റിനു ആണ് തീ പിടിച്ചത് 41 പേര്‍ മരിച്ചു  . മരിച്ചവരില്‍ അഞ്ചു മലയാളികളും ഉണ്ട് .  15 ആളുകള്‍ക്ക് ഗുരുതര  പരിക്കേറ്റിട്ടുണ്ട്.ആറു നില കെട്ടിടത്തില്‍ ആണ് തീപിടിത്തം ഉണ്ടായത് . അഗ്നിശമനസേനയും പോലീസും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു .കുവൈറ്റ്‌ മംഗഫില്‍ എബ്രഹാം എന്ന മലയാളിയുടെ എന്‍ ബി റ്റി സി വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന ബഹുനിലക്കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.

കുവൈറ്റ്‌ മങ്കെഫ് ബ്ലോക്ക് നാലില്‍ ഉള്ള എന്‍ ബി റ്റി സി കമ്പനിയുടെ ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ആണ് തീ പിടിത്തം ഉണ്ടായത് . മലയാളികള്‍ ഏറെ താമസിച്ചിരുന്ന ഫ്ലാറ്റ് ആണ് . ആദ്യം അദാന്‍ ആശുപത്രിയില്‍ പത്തു പേരെ എത്തിച്ചു .

ജാബൈര്‍ , മുബാറക്ക്‌ ,ഫര്‍വാനിയ ആശുപത്രിയിലും ആളുകളെ എത്തിച്ചിട്ടുണ്ട് . പരിക്കേറ്റ 21 പേരെ അദാൻ ആശുപത്രിയിലും 11 പേരെ മുബാറക് അൽ കബീർ ആശുപത്രിയിലും 4 പേരെ ജാബിർ ആശുപത്രിയിലും 6 പേരെ ഫർവാനിയ ആശുപത്രികളിലുമാണ് ആദ്യം പ്രവേശിപ്പിച്ചത്

താഴത്തെ നിലയില്‍ ആണ് ആദ്യം തീ പടര്‍ന്നത് . ഇത് കണ്ടു മുകള്‍ നിലയില്‍ നിന്നും പലരും താഴേക്ക് ചാടി ആണ് പരിക്ക് . സമീപത്തേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.നിലവിൽ തീ നിയന്ത്രണ വിധേയമാണ്. കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു .195 പേരാണ് താമസിച്ചിരുന്നത്. പരിക്കേറ്റവരുടെ ചികിത്സക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. നിലവില്‍ 35 ആളുകള്‍ മരിച്ചതായും 15 പേര്‍ക്ക് പരിക്കും ഉണ്ടെന്നു കുവൈറ്റ്‌ സര്‍ക്കാര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്യാന്‍  കുവൈറ്റ്‌ ആഭ്യന്തര മന്ത്രി ഉത്തരവ് ഇട്ടു .

Leave a Reply

Your email address will not be published. Required fields are marked *