ആൾമാറാട്ടം നടത്തി പരീക്ഷയെഴുതി : പി.എസ്.സിയുടെ ആജീവനാന്ത വിലക്ക്

ആൾമാറാട്ടം നടത്തി പരീക്ഷയെഴുതി : പി.എസ്.സിയുടെ ആജീവനാന്ത വിലക്ക്

ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയതിന് സഹോദരങ്ങൾക്ക് പി.എസ്.സി. ആജീവനാന്ത വിലക്കേർപ്പെടുത്തി. സഹോദരങ്ങളായ തിരുവനന്തപുരം നേമം മണ്ണങ്കൽത്തേരി അഖിൽജിത്ത്, അമൽജിത്ത് എന്നിവരെയാണ് പി.എസ്.സി.യുടെ പരീക്ഷാ നടപടികളില്‍ നിന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത് .

ജ്യേഷ്ഠനുവേണ്ടി അനുജൻ പരീക്ഷയെഴുതുകയായിരുന്നു. രണ്ടാം ഘട്ട പരീക്ഷയ്ക്കെത്തിയപ്പോൾ ആധാർ അധിഷ്ഠിത പരിശോധനയ്ക്കിടെ പിടിക്കപ്പെടും എന്നായപ്പോള്‍ അനുജൻ പരീക്ഷാഹാളിൽനിന്ന് ഇറങ്ങിയോടി.പോലീസിന്റെയും പി.എസ്.സി. വിജിലൻസിന്റെയും അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ശിക്ഷ തീരുമാനിച്ചത്.

ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതി പിടിക്കപെട്ടാല്‍ പി എസ് സിയുടെ കടുത്ത നടപടിയാണ് വിലക്ക് ഏര്‍പ്പെടുത്തല്‍ . പി എസ് സി പരീക്ഷകള്‍ ഇനി ഇവര്‍ക്ക് എഴുതാന്‍ കഴിയില്ല .

Leave a Reply

Your email address will not be published. Required fields are marked *