ചിറ്റാര്‍ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്റ്

ചിറ്റാര്‍ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്റ്

 

 

കോണ്‍ഗ്രസ് അംഗത്തെ മറുകണ്ടം ചാടിച്ചു പ്രസിഡന്റാക്കി പഞ്ചായത്ത് ഭരണം പിടിച്ച എല്‍ ഡി എഫിന് തിരിച്ചടി . കൂറുമാറ്റ നിരോധന നിയമപ്രകാരം പ്രസിഡന്റ് അയോഗ്യനായതോടെ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗം പ്രസിഡന്റ് . ചിറ്റാര്‍ പഞ്ചായത്തില്‍ ആണ് എ ബഷീര്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

13 അംഗ പഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 6 സി എം അഞ്ചു ബി ജെ പി രണ്ടു എന്നിങ്ങനെ ആയിരുന്നു കക്ഷി നില . അടൂര്‍ പ്രകാശ്‌ എം പിയുടെ സാന്നിധ്യത്തില്‍ കോൺഗ്രസ്സിൽ പ്രസിഡന്റ് പദവി പങ്കു വെക്കാന്‍ ധാരണയായി .ഇതിന്‍ പ്രകാരം ആദ്യ രണ്ടര വര്‍ഷം എ ബഷീറും ശേഷിച്ച കാലം സജി കുളത്തുങ്കലും പ്രസിഡന്റാകും എന്നായിരുന്നു ധാരണ . എന്നാല്‍ ആദ്യത്തെ രണ്ടര വര്‍ഷം പ്രസിഡന്റ് സ്ഥാനം തനിക്ക് വേണമെന്ന് സജി വാശി പിടിച്ചു . ലഭിക്കാതെ വന്നതോടെ സി പി എം ന് ഒപ്പം ചേര്‍ന്ന് സജി പ്രസിഡന്റായി . കോൺഗ്രസ്സ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി .തുടര്‍ന്ന് സജിയെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനാക്കി .

ഇതോടെ യു ഡി എഫ് എല്‍ ഡി എഫ് അംഗ സംഖ്യ തുല്യമായി . ഇന്ന് രാവിലെ 11 ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോൺഗ്രസിൽ നിന്നും എ ബഷീറും സി പി എമ്മില്‍ നിന്നും മൂന്നാം വാര്‍ഡ്‌ അംഗം നിഷയും മത്സരിച്ചു . ഇരു കൂട്ടര്‍ക്കും തുല്യ വോട്ട് ലഭിച്ചതോടെ നറുക്കെടുപ്പ് നടത്തി . ബഷീറിന്റെ പേര് വന്നതോടെ ബഷീറിനെ പ്രസിഡന്റായി പ്രഖ്യാപിച്ചു . ബി ജെ പി അംഗങ്ങള്‍ വോട്ടില്‍ നിന്നും വിട്ടുനിന്നു . സജിയുടെ അയോഗ്യതയെ തുടര്‍ന്ന് ഒഴിവു വന്ന രണ്ടാം വാര്‍ഡില്‍ അടുത്ത മാസം ഉപ തെരഞ്ഞെടുപ്പു നടക്കും . ഇവിടെ വിജയിക്കുന്ന കക്ഷിയ്ക്ക് പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാം . കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നു വോട്ടിനാണ് രണ്ടാം വാര്‍ഡില്‍ നിന്ന് സജി സി പി എം നേതാവ് എം എസ് രാജേന്ദ്രനെ തോല്‍പ്പിച്ച

Leave a Reply

Your email address will not be published. Required fields are marked *