കോന്നി കല്ലേലി അച്ചന്‍കോവില്‍ വന പാതയിലെ കല്ലേലി ഉളിയനാട് ചപ്പാത്ത് പാലം തകര്‍ന്നു . കല്ലേലി അച്ചന്‍കോവില്‍ റോഡിലൂടെ ഉള്ള ഗതാഗതം പൂര്‍ണ്ണമായും മുടങ്ങി . നാല് വര്‍ഷം മുന്‍പ് ഉണ്ടായ മലവെള്ള പാച്ചിലില്‍ ചപ്പാത്ത് പാലത്തിന്‍റെ ഒരു ഭാഗം തകര്‍ന്നിരുന്നു . കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയില്‍ ചപ്പാത്ത് പാലത്തിന്‍റെ ബാക്കി ഭാഗവും തകര്‍ന്നതോടെ ഇത് വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും മുടങ്ങി .
പ്ലാപ്പള്ളി -കോന്നി കല്ലേലി അച്ചന്‍കോവില്‍ റോഡിന്റെ നവീകരണത്തിനു വേണ്ടി പദ്ധതി തയാര്‍ ചെയ്തു എങ്കിലും കല്ലേലി അച്ചന്‍കോവില്‍ വന പാതയുടെ നവീകരണത്തിന് വേണ്ടി വനം വകുപ്പ് അനുമതി നല്‍കിയില്ല . ഇതോടെ പല ചപ്പാത്ത് പാലങ്ങളുടെയും നവീകരണം മുടങ്ങി . കല്ലേലി മൂഴി മുതല്‍ ചെമ്പനരുവി ഭാഗം വരെ പല ഭാഗത്തെയും റോഡു പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നു പോയി . ചപ്പാത്ത് ഒഴിവാക്കി ഇവിടെ ചെറിയ പാലങ്ങള്‍ നിര്‍മ്മിച്ചു വേണം റോഡ് നവീകരിക്കേണ്ടത് .
അച്ചൻകോവിൽ -കല്ലേലി കോന്നി – പ്ലാപ്പള്ളി മലയോര ഹൈവേ കാത്തിരിപ്പ് നീളും. പാതയുടെ 50 കിലോമീറ്ററിലധികം ദൂരം വനത്തിലൂടെ കടന്നു പോകുന്നതാണ് നിലവിലെ വെല്ലുവിളി.അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേ കിഫ്‌ബിയിൽ ഉൾപ്പെടുത്തി 86 കോടി രൂപ ചെലവിലാണ് അച്ചൻകോവിൽ – പ്ലാപ്പള്ളി റോഡ് പുനർനിർമിക്കാൻ അനുമതിയായിട്ടുള്ളത്. നിലവിലുള്ള അച്ചൻകോവിൽ – കല്ലേലി – കോന്നി – തണ്ണിത്തോട് – ചിറ്റാർ പാതയാണ് പ്ലാപ്പള്ളി വരെ നീളുന്നത്.
കൊല്ലം ജില്ലയിലെ അച്ചൻകോവിലും അരുവാപ്പുലം, കോന്നി, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലൂടെയാകും റോഡ് കടന്നു പോകുന്നത് .മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ
ക്കാലത്ത് കേരള തമിഴ് നാട് അതിർത്ഥിയായ അച്ചൻകോവിൽ മേക്കര – പംബ്ലി ഭാഗത്ത് നിന്നും തുടങ്ങിഗവി വണ്ടി പെരിയാർ കുമളി കമ്പം, തേനി വഴി കൊടൈക്കാനാൽ പാതയായി ഇതിനെ
മാറ്റാൻ പദ്ധതി തയാറാക്കിയിരുന്നു. ഇവിടെയും മൂഴിയാർ മുതൽ ഗവി വരെയുള്ള വന മേഖല യിലൂടെയുള്ള നിർമ്മാണം ആയിരുന്നു പ്രധാന തടസ്സം.
അച്ചൻകോവിലിൽ നിന്നുംകോന്നി ചിറ്റാർ വഴി മൂഴിയാർ ഗവി പാതകൾ ഉണ്ടെങ്കിലും നൂറ്റിയമ്പത് കിലോമീറ്റർ ദൂരം വരുന്ന റോഡ് ഭാഗങ്ങൾ വനം വകുപ്പ് നിയന്ത്രണത്തിലുള്ളതാണ്.അച്ചൻകോവിൽ – കല്ലേലി, തണ്ണിത്തോട് – ചിറ്റാർ ഭാഗങ്ങളിലാണ് വനം വകുപ്പിന്‍റെ അനുമതി ആവശ്യമായുള്ളത്. അതിനു ശേഷമായിരിക്കും വനമേഖലയിലെ പണികൾ നടത്തുക. 10 മുതൽ 12 മീറ്റർ വരെ വീതിയിലാകും റോഡ് വികസിപ്പിക്കുക. ബിഎം ബിസി സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന പാതയുടെ ചുമതല കേരള സംസ്ഥാന റോഡ് ഫണ്ട് ബോർഡിനാണ് (കെആർഎഫ്ബി).
തമിഴ്നാട്ടിലെ ചെങ്കോട്ട വഴി എത്തുന്നവർക്ക് സംസ്ഥാനപാതയിലെ തിരക്ക് ഒഴിവാക്കി അച്ചൻകോവിൽ, കല്ലേലി, അരുവാപ്പുലം, കോന്നി, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, പ്ലാപ്പള്ളി വഴി പമ്പയിലേക്കു പോകാനും ഈ പാത സഹായിക്കും.നിലവിൽ പുനലൂർ, പത്തനാപുരം, കോന്നി, കുമ്പഴ, വടശേരിക്കര വഴിയാണ് പമ്പയിലേക്കു തീർഥാടകർ പോകുന്നത്.
കഴിഞ്ഞ സർക്കാരിന്‍റെ കാലത്താണ് അച്ചൻകോവിൽ – ചിറ്റാർ റോഡ് യാഥാർഥ്യമാക്കിയത്. വനഭാഗങ്ങളിലെ നിർമ്മാണം അന്നും വെല്ലുവിളിയായിരുന്നു. തുടർന്ന് വനം ഒഴികെയുള്ള നിർമ്മാണം പൊതുമരാമത്ത് വകുപ്പ് നേരിട്ടും വനം ഭാഗം വീതി കുറച്ച് സാധാരണ രീതിയിൽ വനം വകുപ്പും നിർമ്മിച്ചു.
കല്ലേലി അച്ചന്‍കോവില്‍ വന പാത നവീകരിക്കാന്‍ അടിയന്തിര നടപടികള്‍ ആവശ്യമാണ് . ചപ്പാത്ത് പൂര്‍ണ്ണമായും ഒഴിവാക്കി ചെറിയ പാലങ്ങള്‍ നിര്‍മ്മിക്കണം .എങ്കില്‍ മാത്രമേ ഭാവിയിലും പ്രയോജനം ചെയ്യൂ