പാലക്കാട് തൃശ്ശൂർ ജില്ലയിൽ ചെറു ഭൂചലനങ്ങള്‍: ഭൂചലനം 2.9 എം
mild earthquakes hit thrissur and palakkad districts for the second day in a row
തൃശൂരിലും പാലക്കാട്ടും ചെറു ഭൂചലനങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഉണ്ടാകുന്നുണ്ട്. ഭൂചലനം നിലവില്‍ പ്രവചന സംവിധാനങ്ങള്‍ ഉള്ള ഒരു പ്രകൃതി പ്രതിഭാസം അല്ല.ചെറു ചലനങ്ങളില്‍ പൊതു സമൂഹം ഭയച്ചിക്തര്‍ ആകേണ്ടതില്ല .ഇന്ന് രാവിലെ ഉണ്ടായ ഭൂചലനം 2.9 എം ആണ് എന്ന് കേന്ദ്ര ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു
തൃശൂരിലും പാലക്കാട്ടും വിവിധ പ്രദേശങ്ങളിൽ തുടർച്ചയായ രണ്ടാം ദിനവും നേരിയ ഭൂചലനം അനുഭവപ്പെട്ടു.കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് പ്രകമ്പനമുണ്ടായത്. ഏതാനും സെക്കൻഡുകളോളം ഇത് നീണ്ടു നിന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാവിലെയും ഈ മേഖലയില്‍ ഭൂചലനം ഉണ്ടായിരുന്നു.
പാലക്കാട് തൃത്താല, ആനക്കര, കപ്പൂർ,തിരുമിറ്റക്കോട് ഭാഗങ്ങളിൽ ഇന്നും പുലര്‍ച്ചെ നാലുമണിയോടെ ഭൂചലനമുണ്ടായി. തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്നും എന്നാല്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.ഇന്നലെ തൃശൂർ ജില്ലയിൽ കുന്നംകുളം, തലപ്പിള്ളി താലൂക്കുകളുടെ വിവിധ ഭാഗങ്ങളിലും അതിർത്തിയിലുള്ള പാലക്കാട് ജില്ലയിലെ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാവിലെ 8.15ന് ഏകദേശം 4 സെക്കൻഡ് നീണ്ടുനിന്ന മുഴക്കത്തോടുകൂടിയ പ്രകമ്പനമാണ് റിപ്പോർട്ട് ചെയ്തത്. നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 3.0 ആണ് തീവ്രത രേഖപ്പെടുത്തിയിട്ടുള്ളത്.