കടമുറി ലേലം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കല്ലൂപ്പാറ ഷോപ്പിംഗ് കോംപ്ലെക്സിലെ അഞ്ചാം നമ്പര്‍ കടമുറി (ജനറല്‍), കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കടുവാക്കുഴി വെയിറ്റിംഗ് ഷെഡിനോട് ചേര്‍ന്നുള്ള 22 ാം നമ്പര്‍ കടമുറി(ജനറല്‍) എന്നിവയുടെ ലേലം ജൂണ്‍ 20 രാവിലെ 11:30 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടിക പുതുക്കുന്നു
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊളളൂര്‍, ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ പന്നിയാര്‍, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏഴംകുളം എന്നീ വാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളുടെയും വോട്ടര്‍ പട്ടിക പുതുക്കുന്നു. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലും കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച അവകാശവാദങ്ങളും ആക്ഷേപങ്ങളും ഈ മാസം 21 വരെ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കരട് പട്ടിക പ്രസിദ്ധപ്പെടുത്തിയ ശേഷം പട്ടികയില്‍ ഉള്‍പ്പെട്ട മരിച്ചവര്‍, താമസം മാറിയവര്‍, ഇരട്ടിപ്പുള്ളവരുടെ പേര് വിവരങ്ങള്‍ എന്നിവ ആവശ്യമായ പരിശോധന നടത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും.
ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ഗവ. ഐ .ടി. ഐ (വനിത) മെഴുവേലിയില്‍ എന്‍ സി വി ടി സ്‌കീം പ്രകാരം ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (രണ്ടു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി (ഒരു വര്‍ഷം) എന്നീ ട്രേഡുകളിലേക്കുളള ഐ.ടി.ഐ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. https//itiadmission.kerala.
എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് ഡിപ്ലോമ
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്ലോഗ്രാമിലേയ്ക്ക് പ്ലസ് ടു / തത്തുല്യ യോഗ്യത ഉള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂണ്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ് ആര്‍ സി ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. ഫോണ്‍ : 9846033001.
പി.എന്‍ പണിക്കര്‍ അനുസ്മരണാര്‍ത്ഥം പത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവരുടെ ഓഫീസ് എന്നിവരുടെ സഹകരണത്തോടെ (19ന്) വായന പക്ഷാചരണം സംഘടിപ്പിക്കും.
വായനാദിന മാസാചരണം ജില്ലാതല ഉദ്ഘാടനം
പി.എന്‍. പണിക്കരുടെ 29-ാമത് ഓര്‍മ്മദിനമായ ജൂണ്‍ 19 ന് ഭാരത സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും സഹകരണത്തോടുകൂടി വിദ്യാഭ്യാസ വകുപ്പിന്റെയും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ ദേശീയ വായനാദിന മാസാചരണം ജില്ലാതല ഉദ്ഘാടനം നടക്കും.
തുടര്‍പഠനം ഇനി പോലീസിന്റെ മേല്‍നോട്ടത്തില്‍;രജിസ്‌ട്രേഷന്‍ ജൂലൈ 15 വരെ
എസ്.എസ്.എല്‍.സി, പ്ലസ്ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്കും ഇക്കഴിഞ്ഞ പൊതുപരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കും സൗജന്യമായി തുടര്‍ പഠനം സാധ്യമാക്കുന്ന കേരള പോലീസിന്റെ ‘ഹോപ്പ്’ പദ്ധതിയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത 18 വയസില്‍ താഴെയുള്ളവര്‍ക്ക് അതതു ജില്ലയിലെ കേന്ദ്രങ്ങളില്‍ സൗജന്യ പരിശീലനം നല്‍കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജൂലൈ 15. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 9497900200 എന്ന നമ്പരില്‍ ബന്ധപ്പെടാം.
21, 22 തീയതികളില്‍ വ്യാപക മഴക്ക് സാധ്യത
ഈമാസം 21, 22 തീയതികളില്‍ സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്ധ്രാ തീരത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. റായലസീമക്ക് മുകളിലായി മറ്റൊരു ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി 21, 22 തീയതികളില്‍ കേരള തീരത്ത് പടിഞ്ഞാറന്‍ / തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായേക്കും. അതിനാല്‍ ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ട്. ഈ മാസം 20 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.