വായന പക്ഷാചരണം: പത്തനംതിട്ട ജില്ലയില്‍ വിപുലമായ പരിപാടികളോടെ തുടക്കം

വായന പക്ഷാചരണം: പത്തനംതിട്ട ജില്ലയില്‍ വിപുലമായ പരിപാടികളോടെ തുടക്കം

കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി. എന്‍. പണിക്കരുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന വായന പക്ഷാചരണപരിപാടികള്‍ക്ക് ജില്ലയില്‍ വിപുലമായ തുടക്കം. ജില്ലാ ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ അടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ. പി. ജയന്‍ നിര്‍വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി. ജെ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പ്രൊ. ടി.കെ.ജി നായര്‍ മുഖ്യപ്രഭാഷണം, വായന അനുഭവം പങ്കു വെയ്ക്കല്‍ എന്നിവ നിര്‍വഹിച്ചു.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ജി. ആനന്ദന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ആര്‍. തുളസീധരന്‍ പിള്ള, അടൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ബി. ബാബു,അടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജി വര്‍ഗീസ്, ബോയ്‌സ് എച്ച് എസ് എസ് ഹെഡ്മിസ്ട്രെസ് സന്തോഷ് റാണി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ബി. സതികുമാരി, അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ്, വൈസ് പ്രസിഡന്റ് കെ.ജി. വാസുദേവന്‍, ജോയിന്റ് സെക്രട്ടറി എന്‍.ആര്‍. പ്രസാദ്, സെക്രട്ടറി ജി. കൃഷ്ണകുമാര്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എസ്. മീരാ സാഹിബ് തുടങ്ങിയവര്‍ പങ്കെടുത്തു. അടൂര്‍ ഗവ എച് എസ് എസ്. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി ജെ. സംഗീത് വരച്ച പി. എന്‍. പണിക്കരുടെ ചിത്രം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റിന് കൈമാറി. പി.എന്‍. പണിക്കരുടെ ചരമ ദിനമായ ജൂണ്‍ 19 നു ആരംഭിച്ചു ഐ. വി. ദാസിന്റെ ജന്മദിനമായ ജൂലൈ എഴിനു അവസാനിക്കുന്ന പരിപാടികളാണ് വായന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

പി.എന്‍. പണിക്കര്‍ മലയാളിയെ വായന സംസ്‌കാരത്തോട്  അടിപ്പിച്ചു നിര്‍ത്തിയ മഹാന്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

മലയാളിയെ വായന സംസ്‌കാരത്തോട് അടിപ്പിച്ചു നിര്‍ത്തിയ മഹാനായിരുന്നു പി.എന്‍. പണിക്കരെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  രാജി പി രാജപ്പന്‍ പറഞ്ഞു. 29-ാമത് പി.എന്‍. പണിക്കര്‍ അനുസ്മരണവും ദേശീയ വായനാദിനമാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും  കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

വായനയിലൂടെ മാത്രമേ സമൂഹത്തിന് നന്മയും വളര്‍ച്ചയും കൈവരിക്കാനാകു. ഈ കാലഘട്ടത്തില്‍ വായന എന്നത് പുസ്തങ്ങളില്‍ നിന്നും മൊബൈല്‍ സ്‌ക്രീനുകളിലേക്ക് മാറി. ഏറിയ പങ്ക് പൗരന്‍മാരും ഡിജിറ്റന്‍ ഉപകരണങ്ങളിലൂടെ വായന രൂപപ്പെടുത്തുന്നവരായി മാറികഴിഞ്ഞു. ദൃശ്യവും ശബ്ദവും ചേര്‍ന്ന ഒരു വായനാനുഭവം നല്‍കാന്‍ നവീന കാലഘട്ടത്തിന്റെ വായന രീതിക്ക് സാധിക്കുന്നുണ്ട്. ഏതു രീതി തെരഞ്ഞെടുത്താലും വായിക്കുക എന്നതാണ് പ്രധാനം. ജാതി, മത, വര്‍ഗ, വര്‍ണ വ്യത്യാസങ്ങളില്ലാതെ മനോഹരമായ മാനവ സമൂഹം സ്വഷ്ടിക്കപ്പെടുകയാണെങ്കില്‍ അത് വായിച്ചു വളരുന്ന ഒരു പുതുതലമുറയുടെ  സൃഷ്ടിയായിരിക്കും. വായന അറിവ് നല്‍കുന്നതിനൊപ്പം ഒരു വ്യക്തിയെ ലോകത്തെക്കുറിച്ചും തന്റെ ചുറ്റുപാടുകളെക്കുറിച്ചും മനസിലാക്കി മുന്നോട്ട് പോകുന്നതിനും പ്രതികരിക്കുന്നതിനും പരുവപ്പെടുത്തുന്നു .

സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് വായനയെക്കുറിച്ചും ഗ്രസ്ഥശാലകളെക്കുറിച്ചുമുള്ള പ്രാധാന്യം പ്രചരിപ്പിച്ച മഹത് വ്യക്തിയാണ് പി.എന്‍. പണിക്കര്‍. അദ്ദേഹത്തിന്റെ ഓര്‍മദിനം വായനാദിനമായി ആചരിക്കുമ്പോള്‍  വായിച്ചു വളരുകയും ചിന്തിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നല്ലൊരു സമൂഹത്തെ വായനയിലൂടെ രൂപപ്പെടുത്തി എടുക്കാന്‍  ശ്രമിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനന്‍ ഫാ. എബ്രഹാം മുളമൂട്ടില്‍  അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഫൗണ്ടേഷന്‍ സ്റ്റേറ്റ്  കൗണ്‍സില്‍ അംഗമായ എസ്. അമീര്‍ജാന്‍ മുഖ്യപ്രഭാഷണം നടത്തി വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . മുന്‍ എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ മണക്കാല ഗോപാലകൃഷ്ണന്‍ പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തി സംസാരിച്ചു.

ഫൗണ്ടേഷന്‍ സെക്രട്ടറി സി.കെ. നസീര്‍ ,തിരുവല്ല എ.ഇ.ഒ മിനി കുമാരി, പിറ്റിഎ പ്രസിഡന്റ് ശ്രീനിവാസ് പുറയാറ്റ് , സ്‌കള്‍ പ്രിന്‍സിപ്പല്‍ നവനീത് കൃഷ്ണന്‍, ഹെഡ്മിസ്ട്രസ്സ് എസ. ലത എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ സ്‌കൂളിലെ  മുന്‍ അധ്യാപകരായ കെ.വി. ഇന്ദുലേഖ, വി.വി. ജെയിംസ് എന്നിവരെ ആദരിച്ചു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, പൊതുവിദ്യാഭ്യാസ വകുപ്പ്,  കാന്‍ഫെഡ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലൈബ്രറി കൗണ്‍സില്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പി.എന്‍. പണിക്കര്‍ അനുസ്മരണവും ദേശീയ വയനാദിന മാസാചരണവും സംഘടിപ്പിച്ചത്.

പി.എന്‍. പണിക്കര്‍ അനുസ്മരണവും ആല്‍ബ പ്രകാശനവും നടത്തി

പി.എന്‍. പണിക്കര്‍ അനുസ്മരണത്തോട് അനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ വാഴമുട്ടം ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന  വായനാദിനാചരണം  ഇലന്തൂര്‍ ബ്ലോക്ക് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍. അജിത്കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മഹാത്മഗാന്ധി, ഡോ. ബി.ആര്‍ അംബേദ്ക്കര്‍, അബ്ദുള്‍ കലാം ആസാദ്, പി.എന്‍. പണിക്കര്‍ എന്നിവരുടെ ആല്‍ബം സ്‌കൂള്‍ വിദ്യാര്‍ഥിനി അഭിരാമി പി. പ്രദീപ് പ്രകാശനം ചെയ്തു. പി. ദേവാനന്ദ്, ദേവ പ്രയാഗ് രഞ്ജിത്, ദേവി ദക്ഷിണ, ജഗദ എം. നായര്‍ എന്നിവര്‍ വിവിധ പരിപാടികളും അവതരിപ്പിച്ചു. ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി ജി. പൊന്നമ്മ, ഹെഡ്മിസ്ട്രസ് എസ്. ജയന്തി, ജില്ലാ ട്രഷറര്‍ എ.ജി. ദീപു, അഡ്വ.എസ്. മനോജ് , പി.റ്റി പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *