നിരവധി തൊഴില്‍ അവസരങ്ങള്‍ ( 22/06/2024 )

 

കൊല്ലം മെഡിക്കൽ കോളജിൽ എക്കോ ടെക്നീഷ്യൻ

കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്‌കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ എക്കോ ടെക്നീഷ്യൻ തസ്തികയിൽ അഭിമുഖം നടത്തും. കാർഡിയോ വാസ്‌കുലാർ ടെക്നോളജിയിൽ ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും കേരള ഫാർമസ്യൂട്ടിക്കൽ രജിസ്ട്രേഷനും വേണം.

താത്പര്യമുള്ളവർ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ ജൂലൈ 3ന് വൈകിട്ട് 5നകം അപേക്ഷ സമർപ്പിക്കണം. ഇന്റർവ്യൂ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, കൗൺസിൽ രജിസ്ട്രേഷൻ, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പും കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിനെത്തുമ്പോൾ ഹാജരാക്കണം.

ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ

തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ‘Characterisation and identification of plus trees if wild phyllanthus emblica (Amla) from Kerala and establishing a field gene bank’ എന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജ്ക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.

ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. വനപര്യവേഷണം, ജെംപ്ലാസം മെയിന്റനൻസ് എന്നിവയിൽ പരിചയം അഭികാമ്യം. കേരള സർവകലാശാല അംഗീകരിച്ച CSIR-NET/GATE/INSPIRE സമാനമായ ദേശീയതല/സംസ്ഥാനതല പരീക്ഷകൾ പാസായവർക്ക് മുൻഗണന. ഫെല്ലോഷിപ്പ് പ്രതിമാസം 22,000 രൂപ. പ്രായം 01.01.2024 ൽ 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും.

താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂൺ 27ന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.jntbgri.res.in.

കമ്പ്യൂട്ടർ അസിസ്റ്റന്റ് താത്കാലിക ഒഴിവ്

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആർക്കിടെക്ചർ/ സിവിൽ എൻജിനിയറിങ് ഡിപ്ലോമ/ ബിരുദം, കമ്പ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിങ് പരിജ്ഞാനം എന്നിവയാണ് യോഗ്യത.

 

18 നും 41 നുമിടയിലാവണം പ്രായം. താത്പര്യമുള്ളവർ അപേക്ഷ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം 26 ന് രാവിലെ 10 ന് ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിൽ നടക്കുന്ന പരീക്ഷയിലും തുടർന്നു നടത്തുന്ന അഭിമുഖ പരീക്ഷയിലും പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9497775694.

ആർക്കിടെക്ചർ അധ്യാപക ഒഴിവ്

തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ ആർക്കിടെക്ചർ വിഭാഗത്തിൽ അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ച അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയായ ബി.ആർക് ബിരുദവും ബിരുദാനന്തര ബിരുദവും രജിസ്ട്രേഷനും വേണം. മുൻ പരിചയമുള്ളവർക്ക് മുൻഗണന.

താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും അനുബന്ധ രേഖകളും സഹിതം 27 ന് രാവിലെ 9.30 ന് ആർക്കിടെക്ചർ വിഭാഗത്തിൽ എത്തണം. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക്: 9496640532.

അധ്യാപക നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ്‌ സ്‌കൂളിൽ 2024-25 അധ്യയന വർഷം ഇംഗ്ലീഷ്, നാച്ചുറൽ സയൻസ്, മ്യൂസിക് വിഷയങ്ങളിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ ബി.എഡ്, കെ-ടെറ്റ് അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർഥികളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.

ജൂൺ 26 ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വാക്-ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം.

ആയുർവേദ കോളജിൽ അധ്യാപക ഒഴിവ്

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ താത്കാലികാടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക തസ്തികയിൽ ഹോണറേറിയം അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 27ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്സാണ് യോഗ്യത. പ്രായം 2024 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് തിരുവനന്തപുരം ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

കമ്പനി സെക്രട്ടറി

സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന പ്രതീക്ഷ ബസ് ഷെൽട്ടേഴ്സ് കേരള ലിമിറ്റഡിലേക്കും ആശ്വാസ് പബ്ലിക് അമിനിറ്റീസ് കേരള ലിമിറ്റഡിലേക്കും കമ്പനി സെക്രട്ടറിമാരിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു.

പ്രൊപ്പോസൽ ജൂലൈ അഞ്ചിനകം തിരുവനന്തപുരം പി.എം.ജി പഴയ പി.ഡബ്ല്യു.ഡി സ്റ്റോർ വളപ്പിലുള്ള പ്രതീക്ഷ ബസ് ഷെൽട്ടേഴ്സ് കേരള ലിമിറ്റഡ് ഓഫീസിൽ ലഭിക്കണമെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു.

ശ്രീ അയ്യങ്കാളി മെമ്മോറിയൽ സ്കൂളിൽ അധ്യാപക ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ 2024-25 അദ്ധ്യയന വർഷം ഒഴിവുള്ള എച്ച് എസ് എ ഇംഗ്ലീഷ്, ബേസിക് സയൻസ്, സംഗീതം എന്നീ വിഷയങ്ങളിൽ ബി.എഡ്, കെ-ടെറ്റ് അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർഥികളെ കരാറടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിലേക്ക് 2024 ജൂൺ 26 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വച്ച് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

 

അത്‌ലറ്റിക്‌സ്‌, ജൂഡോ, ജിംനാസ്റ്റിക്സ്, റസ്‌ലിംഗ്‌, ഫുട്ബോൾ എന്നീ ഇനങ്ങളിൽ സ്പോർടസ് കോച്ച് തസ്തികയിലേക്ക് NIS, NS അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ 2024 ജൂൺ 26 ബുധനാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *