പ്രൈമറി ടീച്ചര്‍, ആര്‍ട്ട് ഇന്‍സ്ട്രക്ടര്‍, കൗണ്‍സിലര്‍ ,ഫുള്‍ടൈം സ്വീപ്പര്‍ ഒഴിവുകള്‍

പ്രൈമറി ടീച്ചര്‍, ആര്‍ട്ട് ഇന്‍സ്ട്രക്ടര്‍, കൗണ്‍സിലര്‍

പത്തനംതിട്ട ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൈമറി ടീച്ചര്‍, ആര്‍ട്ട് ഇന്‍സ്ട്രക്ടര്‍, കൗണ്‍സിലര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയ്യാറാക്കുന്നതിനുളള അഭിമുഖം ജൂലൈ മൂന്നിന് കേന്ദ്രീയ വിദ്യാലത്തില്‍ നടക്കും. താത്പര്യമുളളവര്‍ അന്നേദിവസം രാവിലെ ഒന്‍പതിന് രജിസ്ട്രേഷന്‍ നടത്തണം. ഫോണ്‍ : 0468 2256000.

ഫുള്‍ടൈം സ്വീപ്പര്‍ ഒഴിവ്

പത്തനംതിട്ട അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫുള്‍ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് 90 ദിവസത്തേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പത്താംക്ലാസ് വിജയിക്കാത്ത 40 വയസ് കവിയാത്ത റാന്നി, കോഴഞ്ചേരി താലൂക്കുകളിലുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ ജൂലൈ അഞ്ചിന് രാവിലെ 10 ന് ബന്ധപ്പെട്ട രേഖകളുമായി അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ ഹാജരാകണം. ഫോണ്‍ : 04735 231900.

 

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ സൈക്കോളജിസ്റ്റ്

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ സൈക്കോളജിസ്റ്റ് തസ്തികയിൽ നിയമിക്കുന്നതിന് ഉദ്യോഗാർഥികളെ അഭിമുഖത്തിന് ക്ഷണിച്ചു. എം.എസ്‌സി സൈക്കോളജിയാണ് യോഗ്യത.

പാലിയേറ്റീവ് പരിചരണം അഭിലഷണീയ യോഗ്യതയാണ്. പ്രായം 18-41. പ്രതിഫലം 17,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 3 വൈകിട്ട് 5 മണി.

അഭിമുഖ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും. അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, കൗൺസിൽ രജിസ്ട്രേഷൻ, വയസ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളും ഹാജരാക്കണം.

 

ആർ.സി.സിയിൽ സീനിയർ റസിഡന്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് (ന്യൂക്ലിയർ മെഡിസിൻ) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ജൂലൈ 17ന് വൈകിട്ട് 3 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in.

കൊല്ലം മെഡിക്കൽ കോളജിൽ എക്കോ ടെക്നീഷ്യൻ

കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്‌കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ എക്കോ ടെക്നീഷ്യൻ തസ്തികയിൽ അഭിമുഖം നടത്തും. കാർഡിയോ വാസ്‌കുലാർ ടെക്നോളജിയിൽ ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും കേരള ഫാർമസ്യൂട്ടിക്കൽ രജിസ്ട്രേഷനും വേണം.

താത്പര്യമുള്ളവർ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ ജൂലൈ 3ന് വൈകിട്ട് 5നകം അപേക്ഷ സമർപ്പിക്കണം. ഇന്റർവ്യൂ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, കൗൺസിൽ രജിസ്ട്രേഷൻ, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പും കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിനെത്തുമ്പോൾ ഹാജരാക്കണം.

Leave a Reply

Your email address will not be published. Required fields are marked *