വലതുകര മെയിന്‍ കനാലിലൂടെ വേനല്‍കാല
ജല വിതരണം ആരംഭിക്കും
മാലിന്യം തളളിയാല്‍ കര്‍ശന നടപടി
കല്ലട ജലസേചന പദ്ധതിയുടെ വലതുകര മെയിന്‍ കനാലിലൂടെ കാര്‍ഷിക ആവശ്യത്തിനുളള വേനല്‍കാല ജല വിതരണം (ഫെബ്രുവരി 3 ബുധന്‍) മുതല്‍ ആരംഭിക്കും. തെന്മല ഒറ്റക്കല്‍ വിയറില്‍ നിന്ന് വലതുകര മെയിന്‍ കനാലിലേക്ക് ജലം ഒഴുക്കി ജലവിതരണം ആരംഭിക്കും.
ഒറ്റക്കല്‍ വിയറില്‍ നിന്നും തുടങ്ങി ഇടമണ്‍, കറവൂര്‍, ഏഴംകുളം, അടൂര്‍, പന്തളം, ശാസ്താംകോട്ട, ചാരുംമൂട്, നൂറനാട് എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്നതാണ് ഈ കനാല്‍. കനാലിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കനാലില്‍ മാലിന്യം തളളുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കൊട്ടാരക്കര കെ.ഐ.പി.ആര്‍.ബി.ഡിവിഷന്‍ എക്സിക്യൂട്ടീവ എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 0474 2452617