ഡ്രൈവറോട് കൂടിയ വാഹനത്തിന് അപേക്ഷ ക്ഷണിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ് ഉപയോഗത്തിനായി വാഹന ഉടമകളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍, ഡീസല്‍ സഹിതം വാഹനം (2013 അല്ലെങ്കില്‍ അതിന് ശേഷമോ ഉള്ള മോഡല്‍- ബൊലേറോ/സൈലോ/ഇന്നോവ/എസ്.യു.വി അഭികാമ്യം) ലഭ്യമാക്കുന്നതിന് മല്‍സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറുകളില്‍ ക്ഷണിച്ചു.

ക്വട്ടേഷനുകള്‍ ഈ മാസം 12 ന് നാലിന് മുന്‍പായി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതും ലഭിച്ച ക്വട്ടേഷനുകള്‍ അന്നേ ദിവസം അഞ്ചിന് അപ്പോള്‍ ഹാജരുള്ള ക്വട്ടേഷന്‍ സമര്‍പ്പിച്ചവരുടെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിക്കുന്നതുമാണ്. വാഹനം നിലവാരം പുലര്‍ത്തുന്നതും അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ ജോലി ചെയ്യുവാന്‍ തയ്യാറുള്ളവരുമായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ ജില്ലാമിഷന്‍ ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍ : 0468 2221807.

Leave a Reply

Your email address will not be published. Required fields are marked *