കോവിഡ് പരിശോധനാ ഫലം ഓണ്‍ലൈനിലൂടെയും ലഭിക്കും

കോവിഡ് പരിശോധനാ ഫലം ഓണ്‍ലൈനിലൂടെയും

കോവിഡ് പരിശോധനാ ഫലവും സര്‍ട്ടിഫിക്കറ്റും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ഡൗണ്‍ലോട് ചെയ്യാം. http://labsys.health.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് പരിശോധനാ ഫലം ലഭിക്കുക. വെബ്‌സൈറ്റില്‍ കയറിയ ശേഷം ഡൗണ്‍ലോഡ് ടെസ്റ്റ് റിപ്പോര്‍ട്ടില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് എസ്.ആര്‍.എഫ്. ഐ.ഡി.യും പരിശോധന സമയത്ത് നല്‍കിയ മൊബൈല്‍ നമ്പറും രേഖപ്പെടുത്തണം. തുടര്‍ന്ന് പേജില്‍ കാണിക്കുന്ന ക്യാപ്ച രേഖപ്പെടുത്തുത്തി ഡൗണ്‍ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ കോവിഡ് പരിശോധന ഫലം ലഭിക്കും.

എസ്.ആര്‍.എഫ്. ഐഡി എങ്ങനെ ലഭിക്കും?

വെബ്‌സൈറ്റില്‍ കയറിയ ശേഷം ഡൗണ്‍ലോഡ് ടെസ്റ്റ് റിപ്പോര്‍ട്ട് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് എസ്.ആര്‍.എഫ്. ഐഡി രേഖപ്പെടുത്താനുള്ള കോളത്തിന് താഴെയുള്ള ‘ക്ലിക് ഹിയര്‍’ എന്നതില്‍ ക്ലിക് ചെയ്യണം. പരിശോധനയ്ക്കായി സാമ്പിള്‍ നല്‍കിയ തീയതി, ജില്ല, വ്യക്തിയുടെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. പേജിലുള്ള ക്യാപ്ച കൂടി രേഖപ്പെടുത്തി സെര്‍ച്ച് ബട്ടണ്‍ അമര്‍ത്തുന്നതോടെ എസ്.ആര്‍.എഫ്. ഐഡി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *