പ്ലസ് ടു ക്ലാസുകൾനാളെ മുതൽ; കൈറ്റ് വിക്ടേഴ്‌സ് ആപ്പിൽ ഇനി ഫസ്റ്റ്‌ബെൽ 2.0 ഉം

പ്ലസ് ടു ക്ലാസുകൾനാളെ മുതൽ; കൈറ്റ് വിക്ടേഴ്‌സ് ആപ്പിൽ ഇനി ഫസ്റ്റ്‌ബെൽ 2.0 ഉം

കോന്നി വാര്‍ത്ത ഡോട്ട് കോം : കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ തിങ്കൾ മുതൽ സംപ്രേഷണം ചെയ്യും. തിങ്കൾ മുതൽ വെള്ളിവരെ സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ പുനഃസംപ്രേഷണമായിരിക്കും ഇതേക്രമത്തിൽ അടുത്ത ആഴ്ചയും.

പ്ലസ് ടു വിദ്യാർത്ഥികൾക്ക് രാവിലെ 08.30 മുതൽ 10.00 മണി വരെയും വൈകുന്നേരം 05.00 മുതൽ 06.00 മണി വരെയുമായാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. പ്ലസ് ടുവിന് വിവിധ വിഷയ കോമ്പിനേഷനുകളിലായി പ്രതിദിനം അഞ്ചു ക്ലാസുകൾ നൽകുന്നുണ്ടെങ്കിലും ഒരു കുട്ടിക്ക് ഒരു ദിവസം പരമാവധി മൂന്നു ക്ലസുകളേ ഉണ്ടാകൂ.

ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ആപ് സ്റ്റോറിൽ നിന്നും KITE VICTERS എന്ന് നൽകി ഡൗൺലോഡ് ചെയ്യാവുന്ന മൊബൈൽ ആപ്പിലൂടെ ഇനി കൈറ്റ് വിക്ടേഴ്‌സ് പരിപാടികളോടൊപ്പം ഫസ്റ്റ്‌ബെൽ 2.0 ക്ലാസുകളും കാണാനാവുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു.

ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കൽ: മുഖ്യമന്ത്രി സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ചു
മുഴുവൻ വിദ്യാർഥികൾക്കും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ചു. 10ന് രാവിലെ 11.30 ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം.
ആദിവാസിഊരുകൾ ഉൾപ്പെടെ പല പ്രദേശങ്ങളിലും ഇന്റർനെറ്റ് ലഭ്യത പ്രശ്‌നമാവുന്നത് കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തെ ബാധിക്കുന്നതിനാലാണ് യോഗം.

Leave a Reply

Your email address will not be published. Required fields are marked *