സ്വാമി പ്രകാശാനന്ദ അന്തരിച്ചു

സ്വാമി പ്രകാശാനന്ദ അന്തരിച്ചു

സ്വാമി പ്രകാശാനന്ദ അന്തരിച്ചു. 99 വയസായിരുന്നു. വർക്കല ശ്രീ നാരായണ മിഷൻ ആശുപത്രിയിൽ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം.

ശിവഗിരി മഠം മുൻ മഠാധിപതിയായിരുന്നു സ്വാമി പ്രകാശാനന്ദ. ശ്രീ നാരായണ ധർമ്മസംഘം മുൻ പ്രസിഡന്റുകൂടിയായിരുന്നു. വൈകിട്ട് അഞ്ചിന് ശിവഗിരിയിൽ സമാധിയിരുത്തും. കഴിഞ്ഞ കുറച്ച് നാളുകളായി വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

കൊല്ലം പിറവന്തൂർ സ്വദേശിയായ സ്വാമി പ്രകാശാനന്ദ തന്റെ 23-ാം വയസിലാണ് സന്യാസ ജീവിതത്തിലേക്ക് എത്തിയത്. അന്ന് അവിടെ മഠാതിപതിയായിരുന്ന ശങ്കരാനന്ദയുടെ ശിഷ്യത്വം സ്വീകരിച്ചാണ് പഠനം പൂർത്തിയാക്കിയത്. ശ്രീനാരായണഗുരു നേരിട്ട് ദീപ്തം നൽകിയ വ്യക്തിയാണ് ശങ്കരാനന്ദ.

Leave a Reply

Your email address will not be published. Required fields are marked *