“സര്‍പ്പ ആപ്പ് ” ഫണം വിടര്‍ത്തി : നിരവധി പാമ്പുകളെ പിടികൂടി

 

“സര്‍പ്പ ആപ്പ് ” ഫണം വിടര്‍ത്തി : നിരവധി പാമ്പുകളെ പിടികൂടി

 

ജനവാസ മേഖലയിൽ ഇറങ്ങുന്ന പാമ്പുകളെ പിടികൂടുവാൻ വനംവകുപ്പ് തയ്യാറാക്കിയ സർപ്പ ആപ്പ് ഉപയോഗിച്ച് കോന്നി വനം ഡിവിഷന്‍റെ കീഴിലും നിരവധി പാമ്പുകളെയാണ് പിടികൂടിയത്.കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഫോറസ്റ്റ് സ്ട്രൈക്കിംഗ് ഫോഴ്സിൽ പാമ്പ് പിടുത്തത്തിൽ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർക്കാണ് പാമ്പിനെ പിടികൂടി സുരക്ഷിതമായി വിട്ടയക്കുന്നതിനുള്ള ചുമതല നൽകിയിരിക്കുന്നത്.

ജനുവരി ഒന്നുമുതൽ ജൂൺ പതിനഞ്ച് വരെ സംസ്ഥാനത്ത് പിടികൂടിയ 1577 പാമ്പുകളിൽ 1137 എണ്ണത്തിനേയും കുരുക്കിയത് സർപ്പ ആപ്പിലൂടെയാണ്.ഇഴജന്തു ശല്ല്യമുള്ള പ്രദേശം ആപ്പിൽ രേഖപ്പെടുത്തിയാൽ ആ പരിധിയിലെ അംഗീകൃത പാമ്പുപിടുത്തക്കാരന്‍റെ നമ്പർ ലഭിക്കും.ഇതിൽ വിളിച്ചാൽ ഇവർ എത്തി ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെ സ്ഥലത്ത് എത്തി പാമ്പിനെ പിടികൂടും.

ജനവാസ മേഖലയിലെത്തുന്ന സുരക്ഷിതമായി അവയുടെ ആവാസ വ്യവസ്ഥയിൽ എത്തിക്കുവാനും പൊതു ജന സുരക്ഷയ്ക്കുമായാണ് ഈ ആപ്പ് ആവിഷ്കരിച്ചത്.അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട നമ്പറുകൾ പാമ്പ് കടിയേറ്റാൽ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ,പരിശീലനം ലഭിച്ചവരുടേയും ചുമതല ഉള്ള ഉദ്യോഗസ്ഥരുടേയും നമ്പറുകൾ,അടിയന്തിര ഘട്ടത്തിൽ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവയും ആപ്പിൽ ലഭ്യമാണ്.പ്ലേസ്റ്റോറിൽ ആപ്പ് ലഭ്യമാണ്.പാമ്പുകളെ പൊതുജനങ്ങൾ കൊല്ലാതിരിക്കുന്നതിനും പരിസ്ഥിതി സന്തുലിതാവസ്ഥ നില നിർത്തുവാനും ആപ്പ് പ്രയോജനകരമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *