25 കോടിയുടെ മയക്കു മരുന്നുമായി കോന്നി നിവാസിയടക്കം മൂന്നു പേർ പിടിയിൽ

 

ആന്ധ്രയിലെ പാഡേരുവില്‍ നിന്നും എറണാകുളത്തേക്ക് വൻ തോതിൽ മയക്കു മരുന്ന് കൊണ്ട് വന്ന കോന്നി നിവാസിയടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു.

 

തൃശൂർ പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററില്‍ കണ്ണാറയിൽ ലിഷൻ (35) പാവറട്ടി പെരുവല്ലൂർ അനൂപ് (32)കോന്നി കുമ്മണ്ണൂർ തൈക്കാവിൽ നാസിം (32)എന്നിവരെ 25 കോടിയുടെ ഹഷീഷ് ഓയിലുമായി പോലീസ് അറസ്റ്റ് ചെയ്തു.

സംസ്ഥാനത്തെ ഏറ്റവും വലിയ ഹഷീഷ് ഓയിൽ വേട്ടയാണിത്. ഇവരെ മാസങ്ങളായി പോലീസ് സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷിച്ചു വരികയായിരുന്നു. കാറിലും വാനിലുമായി ആണ് മയക്കു മരുന്ന് കടത്തിയത്. ദേശീയ പാതയിൽ വാഹന പരിശോധന നടത്തിയാണ് പ്രതികളെ പിടിച്ചത്. നസീമിന്റെ പേരിൽ മോഷണ കേസ്സും നിലവിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *