പരിസ്ഥിതി ലോല മേഖലയാക്കിയാല്‍ ജനവാസ കേന്ദ്രങ്ങളിലും കര്‍ശന നിയന്ത്രണം

സുപ്രിംകോടതി ഉത്തരവ് അനുസരിച്ച് ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയാല്‍ ജനവാസ കേന്ദ്രങ്ങളിലും കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. ഇതോടെ കര്‍ഷകരടക്കം വലിയൊരു വിഭാഗം പ്രതിസന്ധിയിലാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. ഉത്തരവ് കേരളത്തില്‍ പ്രായോഗികമല്ലെന്ന് സുപ്രിംകോടതിയെയും കേന്ദ്രസര്‍ക്കാരിനെയും അറിയിക്കാനാണ് കേരളത്തിന്റെ നീക്കം.

പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ചുള്ള സുപ്രിംകോടതി വിധി കേരളത്തിന് യോജിക്കാത്തതാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. സുപ്രിംകോടതി ഉത്തരവ് സര്‍ക്കാര്‍ നടപടികള്‍ക്കേറ്റ തിരിച്ചടിയാണ്. വിധിയില്‍ നിയമപരമായി എങ്ങനെ ഇടപെടാന്‍ കഴിയുമെന്ന് ആലോചിക്കും. വിധിയില്‍ നിയമപരമായി എങ്ങനെ ഇടപെടാന്‍ കഴിയുമെന്ന് ആലോചിക്കും. ഒരാഴ്ചയ്ക്കകം ആദ്യഘട്ട നടപടിയിലേക്ക് കടക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു

kerala disagree with sc order about ecologically sensitive areas

Leave a Reply

Your email address will not be published. Required fields are marked *