6 മാസം വേണമെന്ന് സർക്കാർ, പോപ്പുലർ ഫ്രണ്ടിനെതിരെ തണുപ്പൻ മട്ട്

കൊച്ചി : നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട്, ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിനു ഹൈക്കോടതിയുടെ വിമർശനം.സ്വത്തു കണ്ടുകെട്ടൽ നടപടി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ കോടതി രൂക്ഷമായ വിമർശനം ഉയർത്തി.സ്വത്തു കണ്ടുകെട്ടുന്നതിന് 6 മാസം സമയം വേണമെന്നു സർക്കാർ ആവശ്യപ്പെട്ടതാണു കോടതിയെ ചൊടിപ്പിച്ചത്.

കോടിക്കണക്കിനു രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ട സംഭവത്തിൽ ഇത്തരം അലംഭാവം പാടില്ലെന്നു കോടതി പറഞ്ഞു.വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോൾ അഡിഷനൽ ചീഫ് സെക്രട്ടറിയോടു കോടതിയിൽ ഹാജരാകാനും നിർദേശിച്ചു.കഴിഞ്ഞ സെപ്റ്റംബർ 23നു പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിലെ ആക്രമണങ്ങളിൽ വ്യാപക ആക്രമണമാണു സംസ്ഥാനത്തുടനീളം അരങ്ങേറിയത്.നിരവധി കെഎസ്‍ആർടിസി ബസുകളാണു അക്രമികൾ തകർത്തത്. നൂറുകണക്കിനു പേർ അറസ്റ്റിലായി.

Leave a Reply

Your email address will not be published. Required fields are marked *