റഷ്യൻ പാർലമെന്റംഗവും സുഹൃത്തും ഒഡീഷയിൽ മരിച്ചു

ഭുവനേശ്വർ ∙ പാർലമെന്റ് അംഗം ഉൾപ്പെടെ 2 റഷ്യക്കാർ ഹോട്ടലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സിഐഡി അന്വേഷണത്തിന് ഒ‍ഡീഷ ഡിജിപി ഉത്തരവിട്ടു. റഷ്യൻ പാർലമെന്റംഗവും വ്യവസായിയുമായ പാവെൽ ആന്റോവ് ഈ മാസം 24നും സഹയാത്രികൻ വ്ലാഡിമിർ ബിഡെനോവ് 22നും റായഗഡ ജില്ലയിലെ ഹോട്ടലിലാണ് മരിച്ചത്. ആന്റോവ് മൂന്നാം നിലയിൽനിന്നു വീണു മരിച്ചു. ബിഡെനോവിനെ മുറിയിൽ ഒഴിഞ്ഞ വീഞ്ഞുകുപ്പികൾക്കു നടുവിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *