കടമ്പനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൻ്റെ പരിധിയിലുള്ളതു വയൂർ തെക്ക് സബ്ബ് സെൻററിൽ നിന്നും വില പിടിപ്പുള്ള പ്ലാവും ആഞ്ഞിലിയും മുറിച്ചുകടത്തിയ സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മണ്ണടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു
സബ്ബ് സെൻ്ററിനുള്ളിൽ നിന്ന പാഴ്മരങ്ങൾ മുറിച്ചു മറ്റുന്ന വ്യാജേന വില പിടിപ്പുള്ള മരങ്ങൾ മുറിച്ചുകടത്തുകയാണ് ഉണ്ടായത്
സബ്ബ് സെൻററിൻ്റെ വടക്ക് കിഴക്ക് മൂലയിൽ ഒന്നിനും ഒരു ഭീഷണിയും ഉണ്ടാക്കാതെ നിന്ന ഏകദേശം ഒന്നര ലക്ഷത്തോളം രൂപാ വില വരുന്ന പ്ലാവും ആഞ്ഞിലിയുമാണ് കടത്തിക്കൊണ്ടുപോയിട്ടുള്ളത്
കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്ത് കമ്മിറ്റി പാഴ്മരങ്ങൾ മുറിച്ചുവെന്ന് കാട്ടി പതിനായിരം രൂപയോളം അനുവദിച്ചിരുന്നു ഇതുമായി ബന്ധപ്പെട്ട പരാതി പഞ്ചായത്തധികൃതർക്കും ആരോഗ്യ വകുപ്പിനും പോലീസിനും കൈമാറിയിട്ടുണ്ട്
മണ്ഡലം പ്രസിഡൻറ് മണ്ണടി മോഹൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബ്ലോക്ക് പ്രസിഡൻ്റ് മണ്ണടി പരമേശ്വരൻ ഉത്ഘാടനം ചെയ്തു
ബിജിലിജോസഫ് എം ആർ ജയപ്രസാദ് സി കൃഷ്ണകുമാർ സുധാ നായർ കെ ജി ശിവദാസൻ മാനപ്പള്ളി മോഹൻ കോശി പി ശാമുവേൽ സരളാ ലാൽ ഉഷാകുമാരി രഞ്ജിനി സുനിൽ സാനുതുവയൂർ സുമ ബിജു ചെന്താമരൻ പാണ്ടിമലപ്പുറം മോഹൻ സുരേന്ദ്രൻ നായർ ബഷീർ റാവുത്തർ തോമസ് സുധ ലത സുധർമ്മ ഹരീഷ് എന്നിവർ സംസാരിച്ചു