ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഇതുവരെ 15 മരണം

ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഇതുവരെ 15 മരണം

ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്‌സ്പ്രസും കൂട്ടിയിടിച്ചായിരുന്നു അപകടം.ത്രിപുരയിലെ അഗര്‍ത്തലയില്‍നിന്ന് പശ്ചിമ ബംഗാളിലെ സെല്‍ഡയിലേക്ക് സര്‍വീസ് നടത്തുന്ന 13174 കാഞ്ചന്‍ജംഗ എക്‌സ്പ്രസിലേക്ക് ചരക്കുതീവണ്ടി ഇടിക്കുകയായിരുന്നു . 15 മരണം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു . നിരവധി യാത്രികര്‍ക്ക് പരിക്ക് ഉണ്ട് . ചരക്ക് തീവണ്ടി സിഗ്നൽ തെറ്റിച്ചെത്തിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം.ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉൾപ്പടെ മരിച്ചവരിൽ മൂന്നുപേർ റെയിൽവേ ജീവനക്കാരാണ്.

Kanchanjunga Express Train Accident

Leave a Reply

Your email address will not be published. Required fields are marked *