മരുന്നുകളുടെ ഗുണനിലവാരം: പരാതി നൽകാൻ ടോൾഫ്രീ നമ്പർ

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സംഭരിച്ചു വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം സംബന്ധിച്ച പരാതികൾ 18004250945 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാം.

സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രി ഫാർമസിയിലും ഒ.പി.കൗണ്ടറിന് മുൻവശത്തും നമ്പർ പ്രദർശിപ്പിച്ചിട്ടുണ്ട്. പരാതി രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫോമും സർക്കാർ ആശുപത്രി ഫാർമസിയിൽ നിന്ന് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *