ഇഗ്‌നോ ടേം എന്‍ഡ് പരീക്ഷകള്‍ മാര്‍ച്ച് 4 മുതല്‍
ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ഡിസംബര്‍ 2021 ടേം എന്‍ഡ് പരീക്ഷകള്‍ 2022 മാര്‍ച്ച് 4 മുതല്‍ ഏപ്രില്‍ 11 വരെ രാജ്യവ്യാപകമായി നടത്തും.
ഇഗ്‌നോയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിനു കീഴില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി, ജില്ലകളിലായി 7 പരീക്ഷാ കേന്ദ്രങ്ങളില്‍ 9000 ത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. പരീക്ഷ സമയത്ത് ഇഗ്‌നോയുടെ ഐഡി കാര്‍ഡും കയ്യില്‍ കരുതണം. വിവരങ്ങള്‍ക്ക് : ഇഗ്‌നോ റീജിയണല്‍ സെന്റര്‍, രാജധാനി കോംപ്ലക്‌സ്, കിള്ളിപ്പാലം, കരമന. പി.ഒ. തിരുവനന്തപുരം – 695002, ഫോണ്‍ – 0471 – 2344113 / 2344120 / 9447044132 .