പത്തനംതിട്ട ജില്ലയില്‍ മനസോടിത്തിരി മണ്ണ് കാമ്പയിന്‍; ഭൂമി ദാനമായി നല്‍കാന്‍ അവസരം

 

ജില്ലയിലെ ഭൂരഹിത ഭവനരഹിതരായ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണത്തിന് ആവശ്യമായ ഭൂമി ദാനമായി സ്വരൂപിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച മനസോടിത്തിരി മണ്ണ് കാമ്പയിനില്‍ പങ്കാളികളാകുന്നതിന് സന്നദ്ധരായവര്‍ ജില്ലാ കളക്ടറെയോ ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്ററെയോ ബന്ധപ്പെടണം. ഭൂ ഉടമ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഭൂരഹിതര്‍ക്കോ ഉടമ താത്പര്യപ്പെടുന്ന മറ്റേതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയോ ലൈഫ് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്തു നല്‍കാം.

രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണമായി ഒഴിവാക്കി നല്‍കും. ഭൂമി ദാനം ചെയ്യാന്‍ തയാറുള്ളവര്‍ക്ക് മാര്‍ച്ച് 10ന് ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് സമ്മത പത്രം നേരിട്ട് നല്‍കാം. ബന്ധപ്പെടേണ്ട നമ്പര്‍ – ജില്ലാ കളക്ടര്‍ : 0468 2222505, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍: 9447007364.

Leave a Reply

Your email address will not be published. Required fields are marked *