പത്തനംതിട്ടയിലെ കോൺഗ്രസ്സിൽ പൊട്ടിത്തെറി. മുൻ ഡി സിസി പ്രസിഡന്റ്‌ ബാബു ജോർജ് കോൺഗ്രസ്സിൽ നിന്നും രാജി വച്ചു.

പത്തനംതിട്ട:-മുൻ ഡിസിസി പ്രസിഡൻ്റ് ബാബു ജോർജ് കോൺഗ്രസ്സിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചു. ചില നേതാക്കള്‍ തന്നെ മാറ്റി നിര്‍ത്തുന്നതായും രണ്ട് തവണ എംഎൽഎ, എം.പി സ്ഥാനം വഹിച്ചവര്‍ തെരെഞ്ഞടുപ്പിൽ നിന്ന് മാറി നിൽക്കണമെന്ന് അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് ചിലർ തന്നെ പാർട്ടിയിൽ നിന്ന് അടർത്തിമാറ്റിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തുടർച്ചയായി തെരെഞ്ഞടുപ്പിൽ മത്സരിച്ച നേതാക്കളുടെ താൽപര്യത്തിന് അനുസരിച്ച് പാർട്ടിയെ കൊണ്ടു പോവുകയാണ്. ഒരു ചെറുപ്പക്കാരെയും പാർട്ടിയിലേക്ക് കൊണ്ടു വരുന്നില്ല. വേറിട്ട അഭിപ്രായമുള്ളവരെ ഭയപ്പെടുത്തി നിശബ്ദരാക്കാന്‍ നോക്കുകയാണ്‌.ആൻ്റോ ആൻ്റണി ഇത്തവണ മത്സരംഗത്ത് നിന്ന് മാറി നിൽക്കണമെന്നും ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഐ വിഭാഗം ഗ്രൂപ്പ് കൂടി തന്നെ നശിപ്പിക്കാൻ ശ്രമിച്ചതിൻ്റെ ഭാഗമാണ് കതകിൽ ചവിട്ടിയ വിഷയത്തിലെ സസ്പെൻഷന്‍. കതികിൽ ചവട്ടിയ കുറ്റമല്ലാതെ മറ്റൊരു തെറ്റും താൻ ചെയ്തിട്ടില്ലെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *